photo

പാലോട്:സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരള ജലയജ്‌ഞം പരിപാടിയുടെ ഭാഗമായി കുറുപുഴ വാർഡിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം ബീന രാജു സ്വാഗതം പറഞ്ഞു.ആരോഗ്യപ്രവർത്തകർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ,സ്റ്റുഡൻസ് കേഡറ്റ്സ്,ഹരിത കർമ്മസേന അംഗങ്ങൾ,ആശാവർക്കർമാർ,അങ്കണവാടി വർക്കേഴ്സ്,എ.ഡി.എസ് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ, തുടങ്ങിയവർ പങ്കെടുത്തു.