ഐവറികോസ്റ്റ്: മണ്ണിലെ ജൈവികത ഉയർത്താൻ കർഷകർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകണമെന്ന് ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്‌ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു. ഐവറി കോസ്റ്റിലെ അബിദ്ജാനിലെ മരുഭൂമിവത്കരണം നേരിടാനുള്ള യു.എൻ.സി.സി.ഡി കൺവെൻഷനിലെ കോൺഫറൻസ് ഒഫ് പാർട്ടികളുടെ 15-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ വംശനാശം തടയാൻ രാജ്യങ്ങൾക്ക് സമയമില്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 'മണ്ണ് സംരക്ഷിക്കുക" എന്ന സന്ദേശവുമായി 100 ദിവസം കൊണ്ട് 30000 കിലോമീറ്റർ മോട്ടോർസൈക്കിളിൽ പര്യടനം നടത്തുന്ന സദ്ഗുരു മാർച്ച് 21ന് ലണ്ടനിൽ നിന്നാണ് യാത്ര തുടങ്ങിയത്. ജൂലായിൽ ഡൽഹിയിൽ സമാപിക്കും. ഈ മാസം 20 വരെ ഐവറി കോസ്റ്റിൽ നടക്കുന്ന ഉച്ചകോടിയിൽ 'ഭൂമി, ജീവിതം, പാരമ്പര്യം-ദൗർലഭ്യത്തിൽ നിന്ന് സമൃദ്ധിയിലേക്ക്"എന്നതാണ് വിഷയം.