തിരുവനന്തപുരം: വിവിധ ആവിശ്യങ്ങളുന്നയിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് (കെ.എഫ്.ബി ) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തി. കെ.എഫ്.ബി സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.അബുബക്കർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ പ്രത്യേകിച്ച് അന്ധരെ കൂടുതൽ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അബുബക്കർ പറഞ്ഞു. പെൻഷൻ വർദ്ധനവും തൊഴിൽ നിയമനവും ഉടൻ നടപ്പാക്കിയില്ലെങ്കിൽ ഈ വിഭാഗത്തിലുൾപ്പെട്ടവർ ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലിജിൻ.എൽ.ആർ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.ബി എംപ്ലോയിസ് ഫോറം പ്രസിഡന്റ് ലാൽ.ജി.കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഭിന്നശേഷി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക, അന്ധരുടെ തൊഴിൽ നിയമനം നടപ്പിലാക്കുക, ഭിന്നശേഷി പെൺകുട്ടികളുടെ വിവാഹം നടത്താൻ സർക്കാർ മുൻകൈ എടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.