semi

കിളിമാനൂർ:കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും പൊലീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ റൂറൽ ജില്ലാ വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർ എൻ.സീന ഉദ്ഘാടനം ചെയ്തു.പ്രൊഫ. ജി.വിജയശ്രീ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ക്ലാസ് നയിച്ചു.കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി അംഗം ശ്രീജ അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ സനൂജ്,എസ്.ഐ വിജിത്ത്,ജില്ലാ അംഗം മഹേഷ്,ഷിനിലാൽ,സത്യദാസ്,രേഖ ആർ നാഥ് തുടങ്ങിയവർ പങ്കെടുത്തു.