തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ജൂൺ 30ന് രാവിലെ 9 മുതൽ ലക്ഷാർച്ചന നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. ജൂൺ 28, 29, 30 തീയതികളിലായി നടക്കുന്ന പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് 28ന് രാവിലെ 5.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതിഹോമവും വൈകിട്ട് 5ന് അദ്ധ്യാത്മിക പ്രഭാഷണവും 6.45ന് സർഗരാഗ സന്ധ്യയും 7ന് രക്ഷോഘ്ന ഹോമവും നടക്കും. ജൂൺ 29ന് രാവിലെ 5.30ന് അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമവും 8.30ന് യോഗീശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൂജ, ദീപാരാധന, കാണിക്ക സമർപ്പണവും 10ന് നാഗരുകാവിൽ നൂറുംപാലും നിവേദ്യവും വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണവും 6.45ന് ത്രയ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യവും നടക്കും.30ന് രാവിലെ 5.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതിഹോമം, 7ന് വിശേഷ തൃക്കളഭ പൂജയും, 9 മുതൽ ലക്ഷാർച്ചനയും പൊങ്കാലയും 12.30ന് പൊങ്കാല നിവേദ്യവും നടക്കും.വൈകിട്ട് 5ന് പുഷ്പാഭിഷേകവും 7 മുതൽ ട്രിവാൻട്രം വോയ്സിന്റെ ഗാനമേളയും നടക്കും. ലക്ഷാർച്ചനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണം. ഫോ: 0471 2741222, 9744877773.