ബിസ്‌കറ്റ് കിംഗ് എന്ന വെബ് സീരിസിലൂടെ ബോളിവുഡിലേക്ക്

pri

ബി​സ്‌​ക​റ്റ് ​രാ​ജാ​വ് ​എ​ന്ന​റി​യ​പ്പെ​ട്ട​ ​മ​ല​യാ​ളി​യാ​യ​ ​രാ​ജ​ൻ​പി​ള്ള​യു​ടെ​ ​ജീ​വി​തം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ഹി​ന്ദി​ ​വെ​ബ് ​ സിരീ​സി​ലൂ​ടെ​ ​പൃ​ഥ്വി​രാ​ജ് ​ബോ​ളി​വു​ഡി​ലേ​ക്ക്.​ ​വെ​ബ് ​സിരീസി​ൽ​ ​രാ​ജ​ൻ​ ​പി​ള്ള​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​പൃ​ഥ്വി​രാ​ജാ​ണ്.​ ​ബി​സ് ​ക​റ്റ് ​കിം​ഗ് ​എ​ന്നു​ ​പേ​രി​ട്ട​ ​വെ​ബ് ​സി​രീസി​ന്റെ​ ​സം​വി​ധാ​ന​വും​ ​പൃ​ഥ്വി​രാ​ജ് ​നി​ർ​വ​ഹി​ക്കു​ന്നു​ .​ ​ഇ​താ​ദ്യ​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​വെ​ബ് ​സിരീസ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​യൂ​ദ്‌​ലി​ ​ഫി​ലിം​സ് ​ആ​ണ് ​രാ​ജ​ൻ​പി​ള്ള​യു​ടെ​ ​ജീ​വി​തം​ ​സിരീസാ​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​രാ​ജ​ൻ​പി​ള്ള​യു​ടെ​ ​സം​ഭ​വ​ ​ബ​ഹു​ല​മാ​യ​ ​ജീ​വി​ത​ ​ക​ഥ​യാ​ണ് ​സി​രീസ് ​പ​റ​യു​ന്ന​ത്.​ ​കൊ​ല്ല​ത്തു​നി​ന്നാ​രം​ഭി​ച്ച് ​ലോ​ക​മെ​ങ്ങും​ ​വ​ള​ർ​ന്നു​ ​പ​ന്ത​ലി​ച്ച​ ​ബി​സി​ന​സ് ​സാ​മ്രാ​ജ്യ​മാ​ണ് ​രാ​ജ​ൻ​പി​ള്ള​യു​ടേ​ത്.​ ​സിം​ഗ​പ്പൂ​രി​ലെ​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​ത​ട​വി​ലാ​ക്ക​പ്പെ​ട്ട​ ​രാ​ജ​ൻ​പി​ള്ള​ ​തി​ഹാ​ർ​ ​ജ​യി​ലി​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ 1995​ ​ജൂ​ലാ​യ് ​ഏ​ഴി​നാ​ണ് ​മ​രി​ച്ച​ത്.​അ​തേ​സ​മ​യം​ ​ന​ട​ൻ,​ ​നി​ർ​മ്മാ​താ​വ് ,​ ​സം​വി​ധാ​യ​ക​ൻ,​ ​വി​ത​ര​ണ​ക്കാ​ര​ൻ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​പൃ​ഥ്വി​രാ​ജ് ​തി​ള​ങ്ങു​ക​യാ​ണ്.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​ജ​ന​ഗ​ണ​മ​ന​ ​ആ​ണ് ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​വ​ൻ​ ​വി​ജ​യം​ ​നേ​ടു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​ ​കൂ​ടി​യാ​ണ് ​പൃ​ഥ്വി​രാ​ജ്.​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​കെ.​ ​ജി​ ​എ​ഫ് 2​ ​വി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​വി​ത​ര​ണ​വാ​കാ​ശം​ ​നേ​ടി​യ​ത് ​പൃ​ഥ്വി​രാ​ജ് ​പ്രൊ​‌​ഡ​ക്ഷ​ൻ​സാ​യി​രു​ന്നു.​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ടു​വ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം.​അ​ടു​ത്ത​ ​മാ​സം​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​പ്ര​ഭാ​സി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​സ​ലാ​റാ​ണ് ​മ​റ്റൊ​രു​ ​റി​ലീ​സ്.​അ​ൾ​ജീ​രി​യ​യി​ൽ​ ​ബ്ള​സി​ ​ചി​ത്രം​ ​ആ​ടു​ജീ​വി​ത​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​പൃ​ഥ്വി​രാ​ജ്.