
ബാലരാമപുരം:അതിയന്നൂർ പഞ്ചായത്ത് കണ്ണറവിള വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ജി.ബാബു അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ പി.കെ.രാജ്‌മോഹൻ,വെങ്ങാനൂർ ബ്രൈറ്റ്, പ്രൊഫ.ചന്ദ്രബാബു, വി.സുധാകരൻ,നെല്ലിമൂട് പ്രഭാകരൻ,കൊടങ്ങാവിള വിജയകുമാർ,സുഭാഷ് ബോസ്,മോഹനൻ,ടി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.