general

ബാലരാമപുരം: ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവന്റെ ലഹരി എന്ന മുദ്രാവാക്യമുയർത്തി ലഹരിവിരുദ്ധ പ്രചരണ കാമ്പെയിൽ ആരംഭിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനൂപ് ലഹരിവിരുദ്ധ കാമ്പെയിൻ ഉദ്ഘാടനം ചെയ്തു.കല്ലിയൂർ മേഖലാ സെക്രട്ടറി ആനന്ദ് ഷിനു ജാഥാ ക്യാപ്റ്റനായും നേമം ബ്ലോക്ക് കമ്മിറ്റി അംഗം വി.പി. അജിത്ത് ജാഥാ മാനേജരായും കാൽനടപ്രചാരണ ജാഥയ്ക്ക് നേതൃത്വം നൽകി.പൂങ്കുളം ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം എസ്.ആർ. ശ്രീരാജ് ജാഥയെ അഭിവാദ്യം ചെയ്തു.