ആറ്റിങ്ങൽ: തെളിനീരൊഴുകും നവകേളം പദ്ധതിയുടെ ഭാഗമായി ജലനടത്തത്തിന്റെയും ജലസഭയുടെയും ആറ്റിങ്ങൽ നഗരസഭാ തല ഉദ്ഘാടനം വാമനപുരം നദീതീരമായ അവനവഞ്ചേരി ആറാട്ടു കടവിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിൻമുക്കിൽ നിന്ന് ആരംഭിച്ച ജലനടത്തം ആറാട്ടു കടവിൽ സമാപിച്ചു. ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വാമനപുരം നദിയിൽ നിന്ന് ജലം ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു,​ ഗിരിജ,​ ഷീജ,​ രമ്യാ സുധീർ,​ റീജ,​ ബി. അജയകുമാർ,​ എസ്.എസ്. മനോജ് എന്നിവർ സംസാരിച്ചു.