
കിളിമാനൂർ: കാട്ടുപന്നിയും, കുരങ്ങും ഉൾപ്പെടെയുള്ള വന്യജീവികൾ ക്യഷി നശിപ്പിക്കുന്നതിലൂടെ കർഷർക്കുണ്ടായിരിക്കുന്ന ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ഗവൺമെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ജി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ കിസാൻ സഭാ ജില്ലാ പ്രസിഡന്റ് എൻ.ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി,മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ വി.സോമരാജകുറുപ്പ്, ജി.എൽ.അജീഷ്, മണ്ഡലം കമ്മിറ്റി അംഗം കെ.വാസുദേവ കുറുപ്പ്.കെജി.ശ്രീകുമാർ,കാരേറ്റ് ജെ.സുരേഷ്,ധനപാലൻ നായർ,രതീഷ് വല്ലൂർ വിവിധ ബഹുജന സംഘടന നേതാക്കളായ ബി.എസ്.റജി ,ജി.ബാബു കുട്ടൻ,ടി. താഹ,പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
കിളിമാനൂർ കെ.എസ്.ആർ.ടി.സി കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് പൊസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു.എൽ.ആർ. അരുൺ രാജ്, തുളസീധരൻ,വി.ധരളിക,സജികുമാർ, രാധാകൃഷ്ണൻ ചെങ്കികുന്ന്,എസ്.ഷാനവാസ്, ലേഖ,എസ്.ദീപ,ചന്ദ്രിക,മലയ്ക്കൽ തുളസീധരൻ,സതീഷ് കുമാർ,റഹീം നെല്ലിക്കാട് അഭിനാഷ്,രാജേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.കിസാൻസഭ കിളിമാനൂർ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള സ്വാഗതവും വൈസ് പ്രസിഡൻ്റ് ജി.മോഹൻ കുമാർ നന്ദിയും പറഞ്ഞു