തിരുവനന്തപുരം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർക്കല താലൂക്കിലെ പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 12ന് പ് മന്ത്രി കെ.രാജൻ നിർവഹിക്കും.

വർക്കല താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിൽ അനുവദിച്ച പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനവും വർക്കല താലൂക്ക് ഓഫീസിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന താലൂക്ക് എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.പള്ളിക്കൽ വില്ലേജ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ഒ.എസ്.അംബിക എം.എൽ.എ,കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ തുടങ്ങിയവർ പങ്കെടുക്കും.