vishnu

തിരുവനന്തപുരം:മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരനായ കലാകാരൻ വിഷ്‌ണുവിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്‌കാരം ലഭിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറും മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനുമാണ് വിഷ്‌ണു. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും ക്യാഷ്‌ അവാർഡും ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ്‌ ഇംഗ്ലീഷ്‌ പഠന പാക്കേജും അപൂർവ്വയിനം വൃക്ഷത്തൈകളും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുമല ചാടിയറയിൽ ദീപ-രവി ദമ്പതികളുടെ മകനാണ്.12ന് രാവിലെ 11ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ ഐ.ജി പി.വിജയൻ അവാർഡ് സമർപ്പിക്കുമെന്ന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ അറിയിച്ചു.