വക്കം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജന്മനാട്ടിൽ കേരള കൗമുദിയുടെ നേതൃത്വത്തിൽ കുമാരനാശാൻ ജന്മവാർഷികാഘോഷവും, സാംസ്കാരിക സമ്മേളനവും, സാമൂഹിക, സാംസ്കാരിക പ്രവർത്തകരെ ആദരിക്കലും, കവി സമ്മേളനവും, ആശാൻ കവിതകളെക്കുറിച്ചുള്ള സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നു.

ഇതിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നിലയ്ക്കാമുക്ക് വക്കം ഖാദർ ലൈബ്രറി ഹാളിൽ ചേർന്നു. സി.കൃഷ്ണവിലാസം ലൈബ്രറി പ്രസിഡന്റ് സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ദത്ത്, ഷിബു കടയ്ക്കാവൂർ, യു. പ്രകാശ്, വക്കം വി.ആർ. സുകുമാരൻ, പ്രകാശ്, എ.കെ. നൗഷാദ്, പ്രദീപ്, ജൂലി, സുരേഷ്, വക്കം അജിത്ത്, സുധി കുമാർ തുടങ്ങിയവർ സംസാരിച്ചു.

ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ഒ.എസ്. അംബിക, വി.ശശി, വി ജോയി, കേരള കൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ (രക്ഷാധികാരികൾ), സി.വി. സുരേന്ദ്രൻ (ജനറൽ കൺവീനർ), അഞ്ചുതെങ്ങ് സുരേന്ദ്രൻ (ചെയർമാൻ), പ്രോഗ്രാം കമ്മിറ്റിയിലേക്ക് അനിൽ ദത്ത് (കൺവീനർ), എൻ.ബിഷ്ണു (ചെയർമാൻ), പബ്ളിസിറ്റി കമ്മിറ്റിയിലേക്ക് ഷിബു കടയ്ക്കാവൂർ (കൺവീനർ), വക്കം അജിത്ത് ചെയർമാൻ തുടങ്ങിയ വിവിധ സബ് കമ്മിറ്റികളും 101 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.