pc

ഹർജി 17ലേക്ക് മാറ്റി

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി വാദം കേൾക്കാൻ ഈമാസം പതിനേഴിലേക്ക് മാറ്റി. ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിലൂടെ ജോർജ് മുസ്ളിം സമുദായത്തെ മഴുവൻ അവഹേളിച്ചെന്നും ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്വേഷ പ്രസംഗം തുടരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പലാരിവട്ടം പൊലീസ് ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.എെ.ആർ കോടതിയിൽ ഹാജരാക്കി. വർഗീയ കലാപം ഉണ്ടാക്കാനാണ് ജോർജ് ശ്രക്കുന്നതെന്നും പ്രോസിക്യൂട്ടർ ഉമാ നൗഷാദ് വാദിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രോസിക്യൂട്ടറെയോ കേൾക്കാതെയാണ് ജോർജിന് ജാമ്യം നൽകിയതെന്ന വാദം കോടതി അംഗീകരിച്ചില്ല. പരാതിയുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ.അനീസ വ്യക്തമാക്കി.