
മലയിൻകീഴ് : മുസ്ലിംലീഗ് നേതാവ് പനച്ചമൂട് സിറാജുദ്ദീൻ അനുസ്മരണ സമ്മേളനം കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് കൗൺസിൽ അംഗം വള്ളക്കടവ് ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറിമാരായ ഇലക്ട്രോ പാലസ് റഷീദ് അബ്ദുൽ ഹാദി അല്ലാമ,വൈ.എം.താജുദ്ദീൻ, എം.കെ.അഷ്റഫ് എന്നിവർ സംസാരിച്ചു.പെരുന്താന്നി ലീഗ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതവും സെക്രട്ടറി എം മുഹമ്മദ് മാഹി നന്ദിയും പറഞ്ഞു എം.കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.