ak-antony

തിരുവനന്തപുരം: കെ.വി. തോമസിന്റെ പിന്തുണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസിന്റെ നിലപാട് മാറ്റം ഒരു പക്ഷെ എൽ.ഡി.എഫിന് ദോഷം ചെയ്യും. നേരേവാ, നേരേ പോ എന്ന സ്വഭാവം ഉള്ളവരാണ് മലയാളികൾ. താനിപ്പോഴും കോൺഗ്രസിലാണെന്ന് പറയുകയും ഇടതു സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരയിലെ വോട്ടർ‌മാർ സ്വീകരിക്കില്ലെന്നും ആന്റണി പറഞ്ഞു.

 കെ.​വി.​ ​തോ​മ​സി​നെ​ ​സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു​:​ ​കെ.​ ​സു​ധാ​ക​രൻ

കെ.​വി.​ ​തോ​മ​സി​നെ​ ​കെ.​പി.​സി.​സി​ ​നേ​ര​ത്തെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​തി​രു​ന്ന​താ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​അ​തു​ക​ഴി​ഞ്ഞാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ത്.​ ​പു​റ​ത്താ​ക്കാ​ൻ​ ​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​നേ​ര​ത്തെ​ ​ഹൈ​ക്ക​മാ​ൻ​ഡ് ​അ​ത് ​ചെ​യ്യു​മാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​കൊ​ണ്ടു​ ​സി.​പി.​എ​മ്മി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​കി​ല്ല.
കെ.​വി.​ ​തോ​മ​സ് ​ഇ​നി​ ​പാ​ർ​ട്ടി​യി​ലും​ ​ത​ങ്ങ​ളു​ടെ​ ​മ​ന​സി​ലു​മി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തി​യ​ ​വി​ക​സ​ന​മെ​ന്തെ​ന്ന് ​കെ.​വി.​ ​തോ​മ​സി​നോ​ട് ​പ​റ​യേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 പ്ര​ത്യേ​കം​ ​ക്ഷ​ണി​ക്കാൻ കല്യാ​ണം​ ​ന​ട​ക്കു​ന്നി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

​കെ.​വി.​ ​തോ​മ​സി​നെ​ ​പ്ര​ത്യേ​കം​ ​ക്ഷ​ണി​ക്കാ​ൻ​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ആ​രു​ടെ​യും​ ​കല്യാ​ണ​മൊ​ന്നും​ ​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​യു.​ഡി.​എ​ഫ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന​ ​തോ​മ​സി​ന്റെ​ ​അ​ഭി​പ്രാ​യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്.​ ​സ​മ​സ്ത​ ​വേ​ദി​യി​ൽ​ ​പെ​ൺ​കു​ട്ടി​ ​അ​പ​മാ​നി​ക്ക​പ്പെ​ട്ടെ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​രു​ ​സ്ത്രീ​വി​രു​ദ്ധ​ ​നി​ല​പാ​ടി​നോ​ടും​ ​യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 കെ.​വി.​ ​തോ​മ​സി​നെ​ ​സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ല​:​ ​യെ​ച്ചൂ​രി

​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പി​ന്തു​ണ​യ്ക്കാ​നു​ള്ള​ ​കെ.​വി.​ ​തോ​മ​സി​ന്റെ​ ​നി​ല​പാ​ട് ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ​അ​വ​രു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​കാ​ര്യ​മാ​ണെ​ന്നും​ ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി.​ ​കെ.​വി.​ ​തോ​മ​സി​നെ​ ​സി.​പി.​എ​മ്മി​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്യേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഇ​പ്പോ​ഴി​ല്ല.​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​രു​ത്തി​രി​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ​കാ​ത്തി​രു​ന്ന് ​കാ​ണാം.​ ​തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ​എ​ല്ലാ​വ​രു​ടെ​യും​ ​പി​ന്തു​ണ​ ​പാ​ർ​ട്ടി​ ​തേ​ടാ​റു​ണ്ട്.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ്ണ​യം​ ​സി.​പി.​എ​മ്മാ​ണ് ​ന​ട​ത്തി​യ​തെ​ന്നും​ ​യെ​ച്ചൂ​രി​ ​പ​റ​ഞ്ഞു.