
നെയ്യാറ്റിൻകര: മീഡിയാമേറ്റ്സ് നേച്ചർ ഫോട്ടോഗ്രാഫി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുഗത സ്മൃതി തണലിടത്തിലെ 'വാക്കും വരയും പൂക്കുന്നിടത്ത് ' ലോക ദേശാടനപ്പക്ഷി ദിനാചരണവും ഫോട്ടോ പ്രദർശനവും ഇന്ന് സമാപിക്കും.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു. എം.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സാദത്ത്, കെ.എസ്. വിജയകുമാർ, പഴയ കാല സിനിമ ഫോട്ടോഗ്രാഫറായ ജി.ആർ.ദാസ്, ഹരി ചാരുത, ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം, ഉണ്ണി ഒളിമ്പിയ, പ്രവീൺ, അനിൽകുമാർ, ഉണ്ണീസ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
മീഡിയാമേറ്റ് ഫാമിലി ക്ലബ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ശ്രീകാന്തം സഹായ ഫണ്ട് വിതരണവും നടന്നു. സുഗത സ്മൃതി തണലിടത്തിലെ ' തളിരും തണലും ' പദ്ധതി പ്രകാരം മീഡിയമേറ്റ്സ് നേച്ചർ ക്ലബ് സന്ദർശകർക്ക് നൽകുന്നതിനുള്ള തണൽ വൃക്ഷത്തൈ സുഗത സ്മൃതി ക്രീയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറത്തിന് പി.കെ.രാജ മോഹനൻ കൈമാറി. തുടർന്ന് ക്ലബ് അംഗങ്ങളും സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളും ചേർന്ന് ആര്യവേപ്പിന്റെ തൈ കോംപ്ലക്സ് അങ്കണത്തിൽ നട്ടുപിടിപ്പിച്ചു.
സാജൻ, റെജി ചന്ദ്രൻ, ഉണ്ണീസ്, സുഭാഷ് കവടിയാർ, പ്രജിത്, കാസ്ട്രോ, ഉണ്ണി ഒളിംമ്പിയ, അനിൽ എം.സി, വിവേക്, ദീപു, റോയി ഉമ്മൻ കോശി, കെ.എസ്. വിജയകുമാർ, അജയ് കൃഷ്ണൻ, കൃഷ്ണൻകുട്ടി കൂന്തംകുളം എന്നീ ഫോട്ടോഗ്രാഫർ ചേർന്ന് പേപ്പാറ, മറയൂർ, പുഞ്ചക്കരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.