
നെടുമങ്ങാട്: എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന്റെ ഭാഗമായ നെടുമങ്ങാട് മുനിസിപ്പൽ തല ഉദ്ഘാടനം പത്താം കല്ലിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.സ്സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ഹരികേശൻ നായർ ,അജിത,സിന്ധു, വസന്തകുമാരി,വൈസ് ചെയർമാൻ രവീന്ദ്രൻ,കൗൺസിലർ മാരായ പുങ്കുംമൂട് അജി,സുമയ്യ മനോജ്,ഷമീർ എന്നിവർ പങ്കെടുത്തു.