
തിരുവനന്തപുരം:കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മന്ത്രി വീണാജോർജിന് ഉറപ്പു നൽകി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമർപ്പിച്ചതായും വീണാ ജോർജ് അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.