
ബാലരാമപുരം : ഗ്യാസ് സിലിണ്ടർ വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി ബാലരാമപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം ജംഗ്ഷനിൽ അടുപ്പുകൂട്ടി സമരം നടത്തി. ഡി.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കുമാരി ആമിന എൻ.എസ്. ഉദ്ഘാടനം ചെയ്തു. സി.എം.പി നേതാക്കളായ എം. നിസ്‌താർ, അഡ്വ. ശശിധരൻ നായർ, ജെ. ഹയറുന്നിസ, വി. വിജയരാജ്, ആർ.സി. തെരുവ് ജോർജ് എന്നിവർ പ്രസംഗിച്ചു. സി.എം.പി പ്രവർത്തകർ ബാലരാമപുരം ടൗണിൽ പ്രകടനം നടത്തി.