
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിക്കുന്നത് ചർച്ച ചെയ്യാൻ പൊലീസ് ഉന്നതതല യോഗം നാളെ ചേരും. എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ആദ്യം ഓൺലൈനായി യോഗം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്റിയുടെ നിർദേശ പ്രകാരം രാവിലെ 11നു പൊലീസ് ആസ്ഥാനത്ത് യോഗം ചേരുകയാണ്.