പാലോട്: കേരള കൗമുദി ബോധപൗർണമി ക്ലബും ടെലിവിഷൻ പ്രോഗ്രാംസ് പ്രൊമോഷൻ കൗൺസിലും സംയുക്തമായി ദൃശ്യ - ശ്രവ്യ - നവ മാദ്ധ്യമ ശില്പശാല നടത്തുന്നു. 27, 28 തിയതികളിൽ പാലോട് വച്ച് നടത്തുന്ന ശില്പശാലയിൽ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ആങ്കറിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, പ്രോഗ്രാം പ്രൊഡക്‌ഷൻ, കാമറ, റേഡിയോ പ്രസന്റേഷൻ, മേയ്ക്കപ്പ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ എടുക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസുകൾ. 50 പേർക്ക് പ്രവേശനം നൽകും. താത്പര്യമുള്ളവർ ഫോട്ടോയും സി.വിയും മെയിൽ ചെയ്യുക. ഫോ: 82816 18450, 7561002962. ഇമെയിൽ: sreesasthajiji@gmail.com.