
പൂവാർ: നെല്ലിമൂട് മുലയൻതാന്നി ദേവീ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.ക്ഷേത്ര പ്രസിഡന്റ് എം.പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു.തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ:കെ അനന്ദഗോപൻ,സ്വാമി സാന്ദ്രാനന്ദ,എം.എൽ.എ മാരായ എം.വിൻസെന്റ്,കെ.ആൻസലൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി.സുനിൽകുമാർ,വി.ശൈലജ കുമാരി,സി.ജാറോംദാസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി. കെ.വത്സലാകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഡി.സുനീഷ്,അശ്വതിചന്ദ്രൻ,ചെയർമാൻ എം.എൽ.ശിവകുമാർ,സെക്രട്ടറി സുനിൽകുമാർ,കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ സംസാരിച്ചു.