1

തിരുവനന്തപുരം:പേട്ട പൊലീസിന്റെ ജനമൈത്രി യോഗം ആനയറ എസ്.എൻ.ഡി.പി യോഗം ഹാളിൽ ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. ആനയറ വടവൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആനയറ എ.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ.ഗോപകുമാർ, സി.എസ് സുജാദേവി,റിട്ട. മജിസ്‌ട്രേറ്റ് രവീന്ദ്രൻ,പേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ റിയാസ് രാജ,സബ് ഇൻസ്‌പെക്ടർ രതീഷ്,കോർഡിനേറ്റർ സോമൻ തുടങ്ങിയവർ പങ്കെടുത്തു.ആനയറ ഉൾപ്പെടെയുള്ള മേഖലയിൽ മയക്കുമരുന്നിനും ലഹരിക്കുമെതിരെ വീടുകൾ തോറും ബോധവത്കരണം നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.വൈദ്യുതി, ജല അതോറിറ്റി,നഗരസഭ,ആരോഗ്യ വിഭാഗം തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് കഴിഞ്ഞ യോഗത്തിലുണ്ടായ പരാതികളിൽ മേലുള്ള തീരുമാനങ്ങളും പരിഹാരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.