pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ, ആരുവാമൊഴി എന്നിവിടങ്ങളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷ്ടാവിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. പുത്തേരി, ഭാരത് നഗർ സ്വദേശി യേശുവടിയന്റെ മകൻ പിച്ചയ്യ ആണ് (30) പിടിയിലായത്. നാഗർകോവിൽ ഡിവൈ.എസ്.പി നവീൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരവണകുമാറിന്റെ പ്രത്യേകസംഘമാണ് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റുചെയ്‌തത്. മോഷണം നടക്കുന്ന സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. ഇന്നലെ രാവിലെ പ്രത്യേക സംഘം നാഗർകോവിലിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ പിച്ചയ്യ അറസ്റ്റിലാവുകയായിരുന്നു. ഇയാളിൽ നിന്ന് 117.6 ഗ്രാം സ്വർണവും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.ആരുവാമൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.