
വർക്കല: ഗവ.ആയുർവ്വേദ ആശുപത്രിക്കു സമീപം ശ്രീനാരായണ സന്യാസിനി മഠത്തിന്റെ മുഖ്യകാര്യദർശി ജനനി ആത്മാനന്ദമയി (80) നിര്യാതയായി. പുത്തൻചന്ത വിളയിൽവീട്ടിൽ പരേതനായ നാരായണന്റെ മകളാണ്. പൂർവ്വാശ്രമത്തിലെ പേര് എൻ.ലളിതാമണി. സംസ്കാരചടങ്ങുകൾ ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ടരുടെ കാർമ്മികത്വത്തിൽ നടന്നു.