വർക്കല:ശ്രീനടരാജസംഗീതസഭാ വാഷികാഘോഷവും പുരസ്കാരസമർപ്പണവും 14ന് നടക്കും. വൈകിട്ട് 5ന് ഗുരുനാരായണഗിരിയിൽ (ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സ് ഹാൾ) നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂർ സർവകലാശാല മുൻ വൈസ് ചാർൻസിലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.സഭ പ്രസിഡന്റ് ഡോ.എസ്.ജയപ്രകാസ് അദ്ധ്യക്ഷത വഹിക്കും.നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് മൃദംഗകലാകാരനുളള പുരസ്കാരം പ്രൊഫ.കടനാട് ഗോപിക്കും വായ്പാട്ടിനുളള പുരസ്കാരം പ്രൊഫ.വർക്കല സി.എസ്.ജയരാമിനും നൽകും.നഗരസഭ ചെയർമാനും സഭാഅംഗവുമായ കെ.എം.ലാജിയെ ആദരിക്കും.നടരാജസംഗീതസഭയിലെ പൂർവ വിദ്യാർത്ഥിയും കാലടി ശ്രീശങ്കര സർവകാലശാലയിൽ നിന്ന് വായ്പാട്ടിലും നൃത്തത്തിലും പ്രശസ്തമായ നിലയിൽ ബിരുദാനന്തര ബിരുദ പരീക്ഷകൾ വിജയിച്ച അമൃതലക്ഷ്മി,ഇന്ദുലേഖ എന്നിവരെയും കേരള സർവകലാശാ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം നേടിയ പി.അനീഷിനെയും അനുമോദിക്കും.കെ.ബാജി, എസ്.സലിംകുമാർ,സുനിൽവാസവൻ എന്നിവർ സംസാരിക്കും.വക്കം ജോയി.ആർ.നാഥ് സംവിധാനം ചെയ്ത് സംഗീതസഭയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.