
നെടുമങ്ങാട്.ആൾ കേരള സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് കോഴിക്കോട് നളന്ദ ഹോട്ടലിൽ നടക്കും.ഇതിനോടനുബന്ധിച്ച് നെടുമങ്ങാട് നടന്ന ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ദിനേശൻ, ജില്ലാ ജനറൽ സെക്രട്ടറി അഖില ശശികുമാർ, ജില്ലാ ട്രഷറർ ഡോ.സജു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.മന്ത്രി എ.കെ.ശശീന്ദ്രൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ദിനേശൻ, എം.കെ.രാഘവൻ എം.പി,എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ,ഡോ.എം.കെ.മുനീർ മറ്റ് ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.