ag

കിളിമാനൂർ:'ഞങ്ങളും കൃഷിയിലേയ്ക്ക്' പദ്ധതിയുടെ പുളിമാത്ത് പഞ്ചായത്തുതല പദ്ധതിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.വിവിധ മേഖലകളിൽ മികവുപുലർത്തിയ കർഷകരെ ആദരിച്ചു.കാർഷിക കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ വിതരണം ചെയ്തു.ഓട്ടോറിക്ഷ തൊഴിലാളികൾക്കും കർഷകർക്കും പച്ചക്കറി തൈകളും പച്ചക്കറി വിത്തുകളും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണിഅമ്മ വിതരണം ചെയ്തു. തെങ്ങിൻ തൈ വിതരണം ബ്ലോക്ക് മെമ്പർ ഐഷ റഷീദ് നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാരേറ്റ് ശിവപ്രസാദ്,ബ്ലോക്ക് പഞ്ചായത്തംഗം സരളഅമ്മ,ജനപ്രതിനിധികളായ എസ്.സുസ്മിത,എ.എസ് ആശ,പി.എസ് നയനകുമാരി,ടി.ആർ ഷീലാകുമാരി,വി.എസ്. വിപിൻ,എന്നിവർ സംസാരിച്ചു.പദ്ധതിയെ കുറിച്ചുള്ള വിശദീകരണം കൃഷി ഓഫീസർ അമീന സൽമാൻ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ബി.ജയചന്ദ്രൻ നന്ദി പറഞ്ഞു.