si

വെമ്പായം:സർവ്വശിക്ഷാ കേരളയിലെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള അഴിമതികൾ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ഇടതുപക്ഷ സഹയാത്രികരെ മാത്രം കുത്തിത്തിരുകാനുള്ള കേന്ദ്രമായി സർക്കാർ എസ്.എസ്.കെ യെ മാറ്റിയിരിക്കുകയാണ്.

പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കുക,രാഷ്ട്രീയ നിയമനങ്ങൾ നടത്തി എസ്.എസ്.കെ.യെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അദ്ധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പർച്ചേസ് കമ്മിറ്റി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്.എസ്.കെ ജില്ലാ ഓഫീസിലേക്ക് കെ.പി.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജ്മോഹൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,സംസ്ഥാന ഭാരവാഹികളായ പ്രദീപ് നാരായണൻ,ബിജു തോമസ്,ജെ.സജീന,ആർ. ശ്രീകുമാർ,സി.ആർ.ആത്മകുമാർ,ജില്ലാ സെക്രട്ടറി എൻ.സാബു,എ.ആർ ഷമീം എന്നിവർ നേതൃത്വം നൽകി.

കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ എസ്.എസ്.കെ ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സമരം.