excise-passing-out

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡും എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള പിസ്റ്റൾ വിതരണവും മേയ് 21ന് തൃശൂർ എക്‌സൈസ് അക്കാഡമിയിൽ നടക്കും. മന്ത്രി എം.വി. ഗോവിന്ദൻ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കും. എട്ടാമത് ബാച്ചിലെ 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരും 25-ാമത് ബാച്ചിലെ 7 സിവിൽ എക്‌സൈസ് ഓഫീസർമാരും സേനയുടെ ഭാഗമാകും. എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള 60 പിസ്റ്റളുകളുടെ വിതരണവും മന്ത്രി നിർവഹിക്കും.