
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനത്തെ ബോധവത്കരിക്കാൻ 'സിൽവർ ലൈൻ അറിയേണ്ടതെല്ലാം" എന്ന പേരിൽ അഞ്ച് ലക്ഷം കൈപ്പുസ്തകം കൂടി സർക്കാർ പുറത്തിറക്കും. 36 പേജുകളുള്ള പുസ്തകത്തിനായി ഏഴരലക്ഷം രൂപ അനുവദിച്ചു. നേരത്തേ 4.51കോടി ചെലവിൽ 50 ലക്ഷം കൈപ്പുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു.