വെഞ്ഞാറമൂട്:പട്ടികജാതി വകുപ്പിന്റെ കീഴിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നടപ്പു അദ്ധ്യയന വർഷം അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തിവരുന്നവരാകണം അപേക്ഷകർ. താല്പര്യമുള്ളവർ ജാതി,വരുമാനം,മുൻ വർഷത്തെ അവസാന വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഇപ്പോൾ പഠിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം,ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകാവുന്നതാണ്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം,താമസം, യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവയ്ക്കു പുറമെ പ്രതിമാസ പോക്കറ്റ് മണി, സൗജന്യ ട്യൂഷൻ എന്നിവ ലഭിക്കുന്നതാണ്. പത്ത് ശതമാനം ഒഴിവുകളിൽ ഇതര സമുദായത്തിലുള്ള വിദ്യാർത്ഥികൾക്കും പ്രവേശനമുണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾ വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും.ഫോൺ: 8547630018, 9895987843.