
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി പി.എസ്.സി 15ന് ജില്ലയിൽ നടത്തുന്ന പരീക്ഷയ്‌ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും.റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് ആവശ്യാനുസരണമുള്ള സർവീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബോണ്ട് സർവീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം.മൊബൈൽ: 9447071021, ലാൻഡ്‌ലൈൻ: 04712463799, ടോൾ ഫ്രീ നമ്പർ: 18005994011