v

തിരുവനന്തപുരം: കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ (കെ.എ.കെ.എ) 25ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.പി.ജയചന്ദ്രൻ അദ്ധ്യക്ഷനാകും. പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സാംസ്‌കാരിക സമ്മേളനം മന്ത്രി പി.രാജീവും ട്രേഡ് യൂണിയൻ സമ്മേളനം മന്ത്രി ആന്റണി രാജുവും സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്‌ഘാടനം ചെയ്യും.