pond-cleaning-

ചിറയിൻകീഴ് : ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി നടപ്പിലാക്കുന്ന പഴഞ്ചിറ കുളം നവീകരണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക മാധവൻ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ.ഇ.ജി.എസ് ബ്ലോക്ക് എ.ഇ ഖുശ്ബു,പഞ്ചായത്ത്‌ എ.ഇ രേഷ്മ, ഓവർസിയർ അജിത്, എ.ഐ.ടി.എ ഗോപാലകൃഷ്ണൻ,എ.ഡി.എസ് അംഗങ്ങൾ,മേറ്റുമാർ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ മിനി ദാസ് സ്വാഗതം പറഞ്ഞു.