nss-

ചിറയിൻകീഴ്: മുടപുരം കടയറ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സമാജ ഭരണസമിതി തിരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു.കരയോഗം പ്രഡിഡന്റ് കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഭരണസമിതി അംഗവും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും ഭരണസമിതി അംഗങ്ങളെയും കിഴുവിലം ഗ്രാമ പഞ്ചായത്തംഗം കടയറ ജയചന്ദ്രനെയും പൊന്നാട അണിയിച്ചു. കരയോഗം സെക്രട്ടറി സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി മധുസൂദനൻ, ട്രഷറർ രാജശേഖരൻ നായർ, വനിതാ സമാജം പ്രസിഡന്റ് പ്രിയ മധു, കരയോഗ ഭരണസമിതി അംഗം ഗോപകുമാർ, പഞ്ചായത്ത്‌ അംഗം കടയറ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രിയ മധു (പ്രസിഡന്റ്), അനിത മധു (വൈസ് പ്രസിഡന്റ്‌), രാജേശ്വരി (സെക്രട്ടറി), ഗീത കുമാരി (ജോയിന്റ് സെക്രട്ടറി), സരിത (ട്രക്ഷറർ) എന്നിവരടങ്ങിയ 9അംഗ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.