gr-anil

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ വകുപ്പുകളിലെ സേവനങ്ങൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായി അവ ജനങ്ങളിലെത്തിക്കാൻ ജീവനക്കാരും സ്മാർട്ടാകണമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഭക്ഷ്യ വകുപ്പിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യൽമീഡിയ ലാബ്, മിനികോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിഷ്‌കരിച്ച മാന്വലിന്റെ കരടും മന്ത്രി ഏറ്റുവാങ്ങി. നാലു പതിറ്റാണ്ടിനുശേഷം സിവിൽ സപ്ലൈസ് മാന്വൽ പരിഷ്‌കരിക്കുകയാണ്. കരട് സർക്കാരിന് കൈമാറും. സിവിൽ സപ്ലൈസ് കമ്മിഷണർ സജിത് ബാബു അദ്ധ്യക്ഷത വഹിച്ചു.