saji-cheriyan

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതിയിലെ ചലച്ചിത്രപ്രദർശന യാത്ര മന്ത്രി സജി ചെറിയാൻ ഇന്ന് രാവിലെ 9 മണിക്ക് സെക്രട്ടേറിയറ്റ് അനക്‌സിന് മുന്നിൽ ഫ്ലാഗ് ഒഫ് ചെയ്യും. ചലച്ചിത്ര അക്കാഡമി ചെയ‌ർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്‌ട്‌ ഡയറക്‌ടർ ജീവൻ ബാബു. കെ,ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുക്കും.മേയ് 14 മുതൽ 26 വരെ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളിലാണ് പ്രദർശനം.