de

വെഞ്ഞാറമൂട്: മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ബന്ധു മരണവീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുളങ്ങര എസ്.കെ മൻസിലിൽ മുഹമ്മദ് ഇസ്മയിലിന്റെ (80)മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ അടുത്ത ബന്ധു കൂടിയായ കല്ലറ പാട്ടറ കെ.എം വില്ലയിൽ മുഹമ്മദ് സാലി(60)ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. ഉച്ചയോടെ കന്യാകുളങ്ങര ജമാഅത്തിൽ മുഹമ്മദ് ഇസ്മയിലിന്റെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങവേ മുഹമ്മദ് സാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ താങ്ങിയിരുത്തി വെള്ളം കൊടുത്തു. ആശ്വാസമായതോടെ മരണ വീട്ടിലേക്ക് മടങ്ങി. മരണ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ വീണ്ടും കുഴഞ്ഞുവീണ സാലിയെ ബന്ധുക്കൾ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരണമടയുകയായിരുന്നു. ലത്തീഫാ ബീവിയാണ് മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ. ഷഫീർ,സജ്‌ന എന്നിവർ മക്കളും നിസാർ, നിസ എന്നിവർ മരുമക്കളുമാണ്. പരേതയായ നസീറാ ബീവിയാണ് മുഹമ്മദ് സാലിയുടെ ഭാര്യ.നിയാസ് മുഹമ്മദ്,അനീസ് മുഹമ്മദ് എന്നിവർ മക്കളും ബാസിലാ നിയാസ്, ആമിനാ അനീസ് എന്നിവർ മരുമക്കളുമാണ്.