
മലയിൻകീഴ് : വിളവൂർക്കൽ വേങ്കൂർ കിഴക്കുംകര പുത്തൻ വീട്ടിൽ ഉദയകുമാറിനെ(42) വേങ്കൂരിലെ വാടക വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി.മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായി മലയിൻകീഴ് പൊലീസ് അറിയിച്ചു. ഭാര്യ : വിജി.മകൻ : ആദർശ്.