തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര കാർഗോ ടെർമിനൽ തുറക്കാൻ അദാനി. ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലാണ് അദാനിയുടെ കാർഗോ കോംപ്ലക്സ് വരുന്നത്.15നാണ് ഉദ്ഘാടനം.കാർഗോ പരിശോധനയ്ക്ക് സ്കാനറുകൾ,സ്ഫോടകവസ്തു പരിശോധനാ സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.അദാനിയുടെ നിയന്ത്രണത്തിലുള്ള മറ്റ് വിമാനത്താവളങ്ങളിൽ നേരത്തേ കാർഗോ കോംപ്ലക്സ് ആരംഭിച്ചിരുന്നു.എയർഇന്ത്യയ്ക്കും വിമാനത്താവളത്തിൽ ആഭ്യന്തര കാർഗോ വിഭാഗമുണ്ട്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ചുമതല 42വർഷമായി വ്യവസായ വകുപ്പിന്റെ കെ.എസ്.ഐ.ഇയ്ക്കാണ്.സർക്കാർ സ്ഥാപനത്തെ ഒഴിവാക്കി അന്താരാഷ്ട്ര കാർഗോ നടത്തിപ്പ് ഏറ്റെടുക്കാനില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.