kerala-university

തിരുവനന്തപുരം: കേരള സർവകലാശാല പി.ജി, എം.ടെക് കോഴ്സുകളിൽ പ്രവേശന പരീക്ഷയ്‌ക്ക് ഓൺലൈനായി 31വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- admissions.keralauniversity.ac.

ഒന്നാം സെമസ്​റ്റർ എം ടെക്. (ഫുൾടൈം/പാർട്ട്‌ടൈം), മൂന്നാം സെമസ്​റ്റർ എം ടെക്. (പാർട്ട്‌ടൈം), 2013 സ്‌കീം - മേഴ്സിചാൻസ്, മാർച്ച് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 23 വരെ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ് ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 21 വരെ അപേക്ഷിക്കാം.

18 ന് തുടങ്ങുന്ന നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കൾപ്പ്ച്ചർ & അപ്ലൈഡ് ആർട്ട്) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ രണ്ടാം സെമസ്​റ്റർ ബി.ടെക് പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി.ആർക്ക് തിയറി സപ്ലിമെന്ററി പരീക്ഷകളിൽ 40 മാർക്കോ അതിലധികമോ ലഭിച്ച 2013 സ്‌കീം - 2014 & 2015 അഡ്മിഷൻ വിദ്യാർത്ഥികൾക്കു മാത്രം അവരുടെ സെഷണൽ മാർക്ക് ഇംപ്രൂവ് ചെയ്യാനുളള വിജ്ഞാപനം വെബ്സൈറ്റിൽ.

ജൂണിൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്​റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേ​റ്റഡ്) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.