karode-panchayath

പാറശാല:കാരോട് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളായ വെള്ളറാൽ,പുത്തളത്ത് റോഡുകളിലെ പാലങ്ങൾ,എല്ലാ വാർഡുകളിലുമായി സ്ഥാപിക്കുന്ന 30 ഹൈമാസ്റ്റ് ലൈറ്റുകൾ,പഞ്ചായത്ത് ഓഫീസിലെ പവർ യൂണിറ്റ്, ഉദ്യോഗാർത്ഥികൾക്കായുള്ള മത്സര പരീക്ഷാ കേന്ദ്രം,ഷട്ടിൽകോർട്ട്,പൊൻകുഴി തോടിന് കുറുകെ നിർമ്മിച്ച പാലം, ഒറ്റപ്ലാവിളയിൽ സ്ഥാപിക്കുന്ന ജനകീയ ഹോട്ടലിന്റെ തറക്കല്ലിടൽ,ഹരിത കർമ്മസേന അംഗങ്ങൾക്കായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഒാഫ് കുടുംബശ്രീ- അയൽക്കൂട്ടം അംഗങ്ങൾക്കായുള്ള ലോൺ മേള തുടങ്ങിയവയുടെ ഉദ്ഘാടനം ഡോ.ശശി തരൂർ എം.പി നിർവഹിച്ചു. മാറാടി ചെറുക്കുഴിക്കരയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റ്റി.ആഗ്നസ് സ്വാഗതം ആശംസിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ​മാരായ സി.എ.ജോസ്,കെ.സലീല,ആർ.വത്സലൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ.അയ്യപ്പൻ നായർ,വി.ശ്രീധരൻ നായർ,അഡ്വ.എൻ.സിദ്ധാർത്ഥൻ നായർ, എം.എ.കബീർ തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി എ.ഗോപലൻ നന്ദി പറഞ്ഞു.