dd

തിരുവനന്തപുരം:എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം തലസ്ഥാനത്ത് തന്നെ കണ്ടെത്തി സംസ്ഥാന സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.തലസ്ഥാനത്തെ മന്ത്രിമാർ എയിംസ് തിരുവനന്തപുരത്ത് തന്നെ നിലനിറുത്തുന്നതിനുവേണ്ടി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സി. ബീന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വി.ജി. ഗിരികുമാർ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.