sivaji-iti

പാറശാല:പാറശാല ശിവജി ഐ.ടി.ഐയിൽ നടപ്പാക്കുന്ന സംരംഭകത്വ വികസന കേന്ദ്രം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.നാഷണൽ ട്രേഡ് ടെസ്റ്റിൽ ഉന്നതവിജയം നേടിയ ട്രെയിനികളെയും,റെഡ് റിബൺ ക്ലബിന്റെ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും അനുമോദിച്ചു.ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.പാറശാല വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ശിവരാജ്.കെ മുഖ്യപ്രഭാഷണം നടത്തി.പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു,മുൻ വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,എസ്‌.സി.വി.ടി അംഗം പദ്മകുമാർ,വാർഡ് മെമ്പർ എം.സെയ്ദലി എന്നിവർ സംസാരിച്ചു. ഇൻസ്ട്രക്ടർമാരായ.വാസു.സി സ്വാഗതവും എൻ.കെ.അനിൽ കുമാർ നന്ദിയും പറഞ്ഞു.