തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ പ്രവർത്തക യോഗം 15ന് വൈകിട്ട് 3ന് കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടും. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കടകംപള്ളി സനൽകുമാർ, കരിക്കകം സുരേഷ് എന്നിവർ സംസാരിക്കും. യൂണിയൻ പരിധിയിലുള്ള ശാഖാ ഭരണസമിതി അംഗങ്ങൾ പോഷകസംഘടനാ ഭാരവാഹികൾ, എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, സ്വയംസഹായ സംഘം കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.