cc

ആ​ലു​വ​:​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ്വ​ഹ​ണം​ ​ത​ട​സ്സ​പ്പെ​ടു​ത്തി​യ​ ​അ​ഞ്ച് ​പേ​ർ​ ​പി​ടി​യി​ൽ.​ ​ഈ​സ്റ്റ് ​ക​ടു​ങ്ങ​ല്ലൂ​ർ​ ​പെ​ട്രോ​ൾ​ ​പ​മ്പി​നു​ ​സ​മീ​പം​ ​മാ​ധ​വം​ ​വീ​ട്ടി​ൽ​ ​രാ​ഹു​ൽ​ ​(24​),​ ​ഏ​ലൂ​ർ​ ​മ​ഞ്ഞു​മ്മ​ൽ​ ​ക​ള​ത്തി​ൽ​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ആ​കാ​ശ് ​(23​),​ ​കു​റ്റി​ക്കാ​ട്ട് ​ക​ര​യി​ൽ​ ​ലേ​ബ​ർ​ ​ക്വാ​ർ​ട്ടേ​ഴ്‌​സി​നു​ ​സ​മീ​പം​ ​ഇ​ട​ക്ക​റ്റ​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​യ​ദു​കൃ​ഷ്ണ​ൻ​ ​(21​),​ ​കു​റ്റി​ക്കാ​ട്ട്ക​ര​യി​ൽ​ ​യു.​പി​ ​സ്‌​കൂ​ളി​നു​ ​സ​മീ​പം​ ​ചി​ന്ന​തോ​പ്പി​ൽ​ ​വീ​ട്ടി​ൽ​ ​വി​ജി​ൻ​ ​(23​),​ ​ആ​ല​ങ്ങാ​ട് ​പാ​നാ​യി​ക്കു​ളം​ ​പ​ന​യി​ൽ​ ​വീ​ട്ടി​ൽ​ ​അ​ഷ്‌​ക​ർ​ ​(25​)​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​ലു​വ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​ആ​ലു​വ​ ​മാ​ർ​ക്ക​റ്റി​നു​ ​സ​മീ​പം​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​അ​പ​ക​ട​മാ​യ​ ​രീ​തി​യി​ൽ​ ​ഓ​മ്‌​നി​ ​വാ​ൻ​ ​ഓ​ടി​ച്ചു​ ​വ​രു​ന്ന​ത് ​ക​ണ്ട് ​ത​ട​ഞ്ഞു​നി​റു​ത്തി​യ​പ്പോ​ൾ​ ​പ്ര​തി​ക​ൾ​ ​പൊ​ലീ​സു​കാ​രെ​ ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ദേ​ഹ​ത്തു​പി​ടി​ച്ചു​ ​ത​ള്ളി​ ​ക​യ​ർ​ത്ത് ​സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു.