ചേരപ്പള്ളി : മുത്താരമ്മൻ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര ശാന്തിമഠത്തിന് തറക്കല്ലിടൽ ഇന്ന് നടക്കും. വൈകിട്ട് 4ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്ദഗോപൻ തറക്കല്ലിടൽ നിർവഹിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്. ബിനു കിളിയന്നൂർ അദ്ധ്യക്ഷത വഹിക്കും. തന്ത്രിമുഖ്യൻ ആലുവ മേലെടത്തുമന ഇൗശ്വരൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.