
മലയിൻകീഴ് : ബൈക്കും സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ടെമ്പോ വാനും കൂട്ടിയിടിച്ച് മരുതംകുഴി പി.ടി.പി നഗർ തുഷാരത്തിൽ അരുണിന്റെ മകൻ ആകാശ്(25)മരിച്ചു.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ചീനിവിള വെള്ളൂർക്കോണം റോഡിലായിരുന്നു അപകടം. മാറനല്ലൂർ പൊലീസും നാട്ടുകാരും ചേർന്ന് ആകാശിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. പിതാവ് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആകാശ്. മാതാവ് : ശാന്തി.ഭാര്യ : ആര്യ.മകൾ : പ്രാർത്ഥന. മാറനല്ലൂർ പൊലീസ് കേസെടുത്തു.